ബാര്‍ ലൈസന്‍സ്: കേന്ദ്ര നേതൃത്വം ഇടപെടേണ്ടെന്ന് സുധീരന്‍

കൊച്ചി| jibin| Last Modified ഞായര്‍, 4 മെയ് 2014 (15:45 IST)
കേരളത്തിലെ ബാര്‍ ലൈസന്‍സ് പ്രശ്നത്തില്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം ഇടപെടേണ്ട കാര്യമില്ലെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. ഈ വിഷയത്തില്‍ യുഡിഎഫിന് വ്യക്തമായ നയങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍ ലൈസന്‍സ് വിഷയത്തില്‍ ആരോഗ്യകരമായ ചര്‍ച്ചയാണ് ആവശ്യം. അതുപോലെ ഈ കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ സ്വഭാവികമാണ്. അഭിപ്രായങ്ങള്‍ വിഷയത്തെ വഴി തിരിച്ച് വിടില്ലെന്നും വിഎം സുധീരന്‍ പറഞ്ഞു.

വിഷയത്തില്‍ ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് ചെവി കൊടുക്കണമെന്നും. ബാറുകള്‍ അടച്ചിട്ടിരിക്കുന്നത് നല്ല ഫലം ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും പിന്തുണ തനിക്കുണ്ടെന്നും സുധീരന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :