കൊച്ചി|
jibin|
Last Modified ശനി, 3 മെയ് 2014 (16:50 IST)
കൊച്ചി മെട്രൊ റെയില്‍ പദ്ധതി വിഷയത്തില്‍ നഗരസഭയ്ക്കെതിരെ ആഞ്ഞടിച്ച് ഹൈബി ഈഡന്‍. മെട്രൊ റെയില്‍ പദ്ധതിയിലെ പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെയ്ക്കാന്‍ ശ്രമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭയുടെ നയം ശരിയല്ലെന്നും അവരുടെ ഉത്തരവാദിത്വത്തിലുള്ള കാര്യങ്ങള്‍ ചെയ്യാതെ
സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് ശരിയല്ല. 19 കോടി രൂപ സര്‍ക്കാര്‍ നഗരസഭയ്ക്ക് നല്‍കിയെന്നും ഈ പണം 22 റോഡുകള്‍ വികസിപ്പിക്കുന്നതിനായി നല്‍കിയതാണെന്നും ഹൈബി ഈഡന്‍ പറഞ്ഞു.
25 കോടി രൂപ തമ്മനം-പുല്ലേപ്പടി റോഡിനായും, 45 കോടി രൂപ അറ്റ് ലാന്‍റിസ് മേല്‍പാലത്തിനായും സര്‍ക്കാര്‍ നല്‍കി. എന്നാല്‍ ധനസഹായം ആവശ്യപ്പെടാന്‍ നഗരസഭ ശ്രമിച്ചില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ ഹൈബി ഈഡന്‍ പറഞ്ഞു.