മനുഷ്യക്കടത്ത്: സിബിഐ കുറ്റപത്രം നല്‍കി

കൊച്ചി| jibin| Last Modified ശനി, 3 മെയ് 2014 (18:37 IST)
നെടുമ്പാശേരി മനുഷ്യക്കടത്ത് കേസില്‍ എറണാകുളം സിജെഎം കോടതിയില്‍ ആദ്യ കുറ്റപത്രം നല്‍കി. പൊലീസ് ഉദ്യോഗസ്ഥരെ പ്രതികളാക്കിയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.

ഒന്നാംപ്രതി എമിഗ്രേഷന്‍ വിഭാഗം എസ്ഐ രാജു മാത്യുവും രണ്ടാം പ്രതി സിവില്‍ പൊലീസ് ഓഫീസര്‍ പ്രശാന്ത് കുമാറും ഉള്‍പ്പെടെ ഏഴുപേരെ പ്രതിയാക്കിയാണ് സിബിഐ
കുറ്റപത്രം സമര്‍പ്പിച്ചത്.

കേസിലെ പ്രതികളായ ലിസി സോജന്‍, ശാന്ത, പി.ആര്‍ ഷാജി, സേതുലാല്‍, വര്‍ഗീസ് റാഫേല്‍
എന്നിവര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന, പാസ്പോര്‍ട്ട് നിയമലംഘനം എന്നി കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :