തിരുവനന്തപുരം|
Harikrishnan|
Last Modified ബുധന്‍, 30 ഏപ്രില്‍ 2014 (16:05 IST)
കുറ്റപത്രത്തിലെ അവ്യക്തത നീക്കാതെ ഉരുട്ടിക്കൊലക്കേസില്‍
സിബിഐ ഒളിച്ചുകളിക്കുകയാണെന്ന് കോടതി വീണ്ടും വിമര്‍ശിച്ചു. ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഉരുട്ടിക്കൊലയ്ക്ക് വിധേയനായ ഉദയകുമാറിന്റെ കേസ് പരിഗണനക്കെടുക്കുന്പോഴാണ് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയുടെ വിമര്‍ശനമുണ്ടായത്. കോടതിയെ ആശയക്കുഴപ്പത്തിലാക്കാന്‍ നിരന്തരം ശ്രമിക്കുന്നതുകൊണ്ട് കുറ്റപത്രത്തിലുണ്ടായ പാളിച്ച സംബന്ധിച്ച് സിബിഐ വിശദീകരണം രേഖാമൂലം നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇന്നുതന്നെ ഇതു നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കൊലപാതകത്തിനും വ്യാജ എഫ്‌ഐആര്‍ തയാറാക്കി പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചതിനും വെവ്വേറെ കുറ്റപത്രങ്ങളാണ് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. കുറ്റപത്രത്തില്‍ ആരോപിച്ചിട്ടുള്ള പ്രേരണകുറ്റവും വ്യാജതെളിവ് സമര്‍പ്പിച്ചതിനുള്ള കുറ്റവും നിലനില്‍ക്കുന്നതല്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
കേസില്‍ സിബിഐ അന്വേഷണത്തെ കോടതി നേരത്തെയും
രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കുറ്റപത്രം തയാറാക്കിയതിലെ വീഴ്ച തന്നെയാണ് അന്നും ചൂണ്ടിക്കാണിച്ചിരുന്നത്.