വീണ്ടും സ്വര്‍ണവേട്ട: സ്വര്‍ണം കടത്തുന്നത് ബക്കിള്‍ രൂപത്തില്‍

നെടുമ്പാശ്ശേരി| Harikrishnan| Last Modified ബുധന്‍, 30 ഏപ്രില്‍ 2014 (09:21 IST)
നെടുമ്പാശേരിയില്‍ വീണ്ടും സ്വര്‍ണവേട്ട. ബെല്‍റ്റിന്റെ ബക്കിള്‍ രൂപത്തിലാക്കിയ പത്തര ലക്ഷം രൂപയുടെ സ്വര്‍ണം നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്റ്റംസ്
പിടിച്ചെടുത്തു. ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ ദുബായില്‍ നിന്നെത്തിയ മലപ്പുറം ചേരൂര്‍ മാവുങ്കല്‍ ജാബിര്‍ (28) ആണ് പിടിയിലായത്.

ബക്കിള്‍ രൂപത്തിലാക്കിയ സ്വര്‍ണം തിരിച്ചറിയാതിരിക്കാന്‍ വെള്ളി
പൂശിയിരുന്നു. ഇയാള്‍ മെറ്റല്‍ ഡിറ്റക്ടറിന്റെ ഡോറിലൂടെ കടന്ന് വന്നപ്പോള്‍ ശരീരത്തില്‍ സ്വര്‍ണമുണ്ടെന്ന്
കസ്‌റ്റംസ് ഉദ്യോഗസ്ഥര്‍ക്ക്
സംശയം തോന്നി.

തുടര്‍ന്ന് കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണര്‍ എസ്എഎസ് നവാസ് വിശദമായി പരിശോധിച്ചപ്പോഴാണ് വെള്ളി നിറത്തിലുളള
ബെല്‍റ്റിന്റെ ബക്കിള്‍ സ്വര്‍ണമാണെന്ന് തിരിച്ചറിഞ്ഞത്. ബക്കിളിന് 350 ഗ്രാം തൂക്കമുണ്ടായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :