എംഎല്‍എയുടെ കാര്‍ തട്ടി ഒരാള്‍ മരിച്ചു; രണ്‌ടു പേര്‍ക്കു പരുക്ക്

മലപ്പുറം| Last Modified വ്യാഴം, 17 സെപ്‌റ്റംബര്‍ 2015 (12:21 IST)
കെ എന്‍ എ ഖാദര്‍ എംഎല്‍എയുടെ കാര്‍ തട്ടി ഒരാള്‍ മരിച്ചു. ഒതുക്കുങ്ങല്‍ സ്വദേശി കോയക്കുട്ടിയാണ്‌ മരിച്ചത്‌. രണ്‌ടു പേര്‍ക്കു പരുക്കേറ്റിട്ടുണ്‌ട്‌. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടസമയത്ത്‌ എംഎല്‍എ കാറിലുണ്‌ടായിരുന്നില്ല.

എംഎല്‍എയെ വിളിക്കാന്‍ കാര്‍ റെയില്‍വേ സ്റ്റേഷനിലേയ്ക്ക്‌ പോകുന്നതിനിടെയാണ്‌ അപകടമുണ്‌ടായത്‌. പോലീസ്‌ സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :