സ്വകാര്യ ബാറ്ററി നിർമാണ യൂണിറ്റിന്​ നികുതിയിളവ് നല്‍കിയെന്ന കേസ്​: കെ എം മാണിയെ വിജിലൻസ്​ ചോദ്യം ചെയ്​തു

മുൻ ധനമന്ത്രി കെ എം മാണിയെ വിജിലൻസ്​ ചോദ്യം ചെയ്​തു.

കോട്ടയം| സജിത്ത്| Last Modified തിങ്കള്‍, 19 സെപ്‌റ്റംബര്‍ 2016 (18:46 IST)
മുൻ ധനമന്ത്രി
കെ എം മാണിയെ വിജിലൻസ്​ ചോദ്യം ചെയ്​തു.
ചിങ്ങവനത്തെ സ്വകാര്യ ബാറ്ററി നിർമാണ യൂണിറ്റിന്​ നികുതിയിളവ്​ നൽകിയതുമായി ബന്ധപ്പെട്ട കേസിലാണ് കോട്ടയം വിജലൻസ്​ ഡിവൈ എസ്​ പി അശോക്​ കുമാറി​ന്റെ ​നേതൃത്വത്തൽ മൂന്ന്​ മണിക്കൂറോളം മാണിയെ ചോദ്യം ചെയ്തത്. നികുതയിളവ്​ നൽകിയതിലൂടെ സംസ്ഥാന ഖജനാവിന് 1.66 കോടി രൂപയുടെ നഷ്​ടമുണ്ടാക്കിയെന്നാണ്​ കേസ്​.

നികുതി വകുപ്പ്​ സെക്രട്ടറിയുടെയും വാണിജ്യ നികുതി കമീഷണറുടെയും ശിപാർപ​ശ പ്രകാരമാണ് താന്‍​ ഇളവ്​ നൽകിയത്​. അത്തരത്തില്‍ ഇളവ്​ നൽകിയതിലൂടെ സംസ്ഥാന ഖജനാവിന്​ ഒരുതരത്തിലുള്ള നഷ്ടവും വന്നിട്ടില്ലെന്ന്​ മാണി മൊഴി നൽകി. വാറ്റ്​ നികുതി ഏർപ്പെടുത്തിയപ്പോൾ വന്ന പിശക്​ തിരുത്തുക മാത്രമാണ്​ താന്‍ ചെയ്​തതെന്നും മാണി വ്യക്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :