ബാര്‍കോഴ: ചര്‍ച്ചകളെ പുച്ഛിച്ചുതള്ളി മാണി

തിരുവനന്തപുരം| Last Updated: ശനി, 24 ജനുവരി 2015 (16:44 IST)
ബാര്‍കോഴ ആരോപണം ഏറ്റുപിടിച്ച് സംസാരിക്കുന്നവരെ പുച്ഛിച്ച് തള്ളുന്നുവെന്ന് ധനമന്ത്രി കെഎം മാണി. വല്ലവരും വല്ലതും പറഞ്ഞാല്‍ ഏറ്റുപിടിച്ച് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല മാണി പറഞ്ഞു. പി സി ജോര്‍ജ്ജിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു പി സിയുടെ മറുപടി.


ബാര്‍ കോഴ പാര്‍ട്ടി പ്രവര്‍ത്തകരെ തളര്‍ത്തിയെന്നും നേതാക്കള്‍ക്ക് ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ളതെന്നും പി സി ജോര്‍ജ് പറഞ്ഞിരുന്നു. ഇതുകൂടാതെ പാര്‍ട്ടിയില്‍ മന്ത്രിമാരാകാന്‍ മൂത്തുപഴുത്ത നേതാക്കള്‍ വേറെയുണ്ടെന്നും ജോസ് കെ മാണി പിഞ്ചിലയാണെന്നും പി സി ജോര്‍ജ്ജ് പറഞ്ഞിരുന്നു. ജോസ് കെ മാണി മാന്ത്രിയാകേണ്ട. അദ്ദേഹത്തെ മന്ത്രിയാക്കുന്നത് മാന്യതയല്ല. എംഎല്‍എ അല്ലാത്തൊരാളെ മന്ത്രിയാക്കേണ്ട കാര്യമില്ലെന്നും ജോര്‍ജ് കോട്ടയത്ത് പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :