വിജിലന്‍സ് ശാസ്ത്രീയ പരിശോധനയ്ക്ക്, പിള്ളയുടെ മൊഴിയെടുത്തേക്കും

 ബാര്‍ കോഴ , കെഎം മാണി , ബിജു രമേശ് , വിജിലന്‍സ്
തിരുവനന്തപുരം| jibin| Last Modified വെള്ളി, 23 ജനുവരി 2015 (13:54 IST)
ധനമന്ത്രി കെഎം മാണിക്ക് നേരെ ഉയര്‍ന്ന ബാര്‍ കോഴയുടെ അന്വേഷണത്തില്‍ വിജിലന്‍സ് കൂടുതല്‍ ശാസ്ത്രീയ പരിശോധനകളിലേക്ക് കടക്കുന്നു. കഴിഞ്ഞ ദിവസം ബിജു രമേശ് നല്‍കിയ പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ശാസ്ത്രീയ പരിശോധന നടത്താന്‍ തീരുമാനിച്ചത്.

പല തവണകളായി കെഎം മാണിക്ക് പണം നല്‍കിയതിന്റെ സംഭാഷണങ്ങടങ്ങിയ രണ്ടര മണിക്കൂറുള്ള സിഡി കഴിഞ്ഞ ദിവസം ബിജു രമേശ് വിജിലന്‍സിന് കൈമാറിയിരുന്നു. ഇടശ്ശേരി ജോസ്, ജോണ്‍ കല്ലാട്ട്, രാജ്കുമാര്‍ ഉണ്ണി, ബിജു രമേശ്, കൃഷ്ണദാസ്, എംഡി ധനേഷ്, അനിമോന്‍ എന്നീ ബാറുടമകളടക്കം ആറുപേരുടെ സംഭാഷണങ്ങളാണ് സീഡിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ ധനേഷും അനിമോനും നേരത്തെ പറഞ്ഞ മൊഴികളില്‍ നിന്ന് വ്യതിചലിച്ചിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് കൂടുതല്‍ ശാസ്ത്രീയ പരിശോധനയിലേക്ക് വിജിലന്‍സ് തിരിഞ്ഞത്.

ഇവര്‍ ഏത് സാഹചര്യത്തിലാണ് മൊഴി മാറ്റിയതെന്ന കാര്യവും വിജിലന്‍സ് ഗൗരവമായി പരിശോധിക്കുന്നതിന് ഒപ്പം തന്നെ ആര്‍ ബാലകൃഷ്ണപിള്ളയുടെ മൊഴിയെടുക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയും വിജിലന്‍സില്‍ സജീവമാണ്. പക്ഷേ അന്തിമ തീരുമാനമെടുത്തിട്ടില്ല. ബിജു രമേശ് ആദ്യം നല്‍കിയ സിഡിയും തെളിവുകളും ഇതിനകം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :