സംസ്ഥാനത്ത് നടപ്പാക്കിയ വികസനം ആത്മവിശ്വാസം പകരുന്നു; യുഡിഎഫിന് 75നു മുകളില്‍ സീറ്റ് ലഭിക്കും; പൂഞ്ഞാറില്‍ ജയിക്കുമെന്നും കെ എം മാണി

സംസ്ഥാനത്ത് നടപ്പാക്കിയ വികസനം ആത്മവിശ്വാസം പകരുന്നു; യുഡിഎഫിന് 75നു മുകളില്‍ സീറ്റ് ലഭിക്കും; പൂഞ്ഞാറില്‍ ജയിക്കുമെന്നും കെ എം മാണി

പാല| JOYS JOY| Last Modified ചൊവ്വ, 17 മെയ് 2016 (11:17 IST)
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോള്‍ യു ഡി എഫ് തന്നെ അധികാരത്തില്‍ വരുമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി. താന്‍ നടത്തിയ സര്‍വ്വേ അനുസരിച്ച് പൂഞ്ഞാറില്‍ കേരള കോണ്‍ഗ്രസ് (എം) ജയിക്കുമെന്നും യു ഡി എഫിന് സംസ്ഥാനത്ത് 75 ന് മുകളില്‍ സീറ്റു ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലായില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ യു ഡി എഫിന് സുരക്ഷിത ഭൂരിപക്ഷം ലഭിക്കും. സംസ്ഥാനത്ത് നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങളാണ് യു ഡി എഫിന്റെ ആത്മവിശ്വാസം. കാരുണ്യ പദ്ധതി വഴി 1200 കോടി രൂപയുടെ ചികിത്സാസൌകര്യം നല്കിയിട്ടുണ്ട്. റബ്ബര്‍ കര്‍ഷകര്‍ക്ക് സഹായം എത്തിച്ചതും യു ഡി എഫിന് നേട്ടമാകും.

ഈ നിലയില്‍ വളരെ ജനകീയമായ സര്‍ക്കാര്‍ ആയിരുന്നു യു ഡി എഫ് സര്‍ക്കാര്‍. അതുകൊണ്ടു തന്നെ, ജനങ്ങള്‍ സര്‍ക്കാരിനൊപ്പം നില്‍ക്കും. ബാര്‍കോഴ വിഷയത്തില്‍ രണ്ടു പ്രാവശ്യം അന്വേഷണം വെച്ച് അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തിയതാണെന്നും സോളാര്‍ കാര്യത്തില്‍ മുഖ്യമന്ത്രി തന്നെ ഉത്തരം പറഞ്ഞിട്ടുണ്ടെന്നും മാണി പറഞ്ഞു.

ബി ഡി ജെ എസിനെ വിലകുറച്ച് കാണുന്നില്ലെന്നും കുറച്ചു വോട്ട് അവര്‍ പിടിക്കുമെന്നും പാലായിലും ബി ഡി ജെ എസ് വോട്ട് പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :