പൂഞ്ഞാര്|
Last Modified ബുധന്‍, 4 മെയ് 2016 (14:40 IST)
മേയ് പതിനാറിനു നടക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ വോട്ടെടുപ്പിനു രണ്ട് ബാലറ്റ് യൂണിറ്റുകള്‍ ഉപയോഗിക്കേണ്ടിവരും എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ആകെ 17 സ്ഥാനാര്‍ത്ഥികളാണു ഇവിടെ മത്സരിക്കുന്നത് എന്നതിനാലാണ് രണ്ട് ബാലറ്റ് യൂണിറ്റുകള്‍ വേണ്ടിവന്നത്.
കേരള കോണ്‍ഗ്രസ് എം.എല്‍.എ ആയിരുന്ന പി.സി.ജോര്‍ജ്ജ് ഇത്തവണ ഒറ്റയാനായി മത്സരിക്കുന്നു എന്നത് തന്നെ പൂഞ്ഞാറിനെ ശ്രദ്ധാകേന്ദ്രമാക്കിയിരുന്നു. ഇതിനു പുറമേയാണിപ്പോള്‍ 17 സ്ഥാനാര്‍ത്ഥികളുടെ മത്സരം.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ജോര്‍ജ്ജ്കുട്ടി അഗസ്തിയും എല്‍.ഡി.എഫിനു വേണ്ടി പി.സി.ജോസഫും എ.ഡി.എ സ്ഥാനാര്‍ത്ഥിയായി ബി.ജെ.ഡി.എസിന്‍റെ എം.ആര്‍.ഉല്ലാസുമാണ് പി.സി.ജോര്‍ജ്ജിനൊപ്പം ഇവിടെ മത്സര രംഗത്തുള്ള പ്രമുഖര്‍.
ഇടതു പക്ഷം പിന്തുണ നല്‍കുമെന്ന ചിന്തയോടെയായിരുന്നു നിലവിലെ എം.എല്‍.എ ആയ പി.സി. ജോര്‍ജ്ജ്, എന്നാല്‍ അവസാന നിമിഷം ജോര്‍ജ്ജ് എല്‍.ഡി.എഫിന്‍റെയോ യു.ഡി.എഫിന്‍റെയോ പിന്തുണ ഇല്ലാതെ ഒറ്റയ്ക്ക് മത്സരിക്കേണ്ടി വന്നിരിക്കയാണിവിടെ.
മണ്ഡലത്തില്‍ ആകെയുള്ള 1,67,928 വോട്ടുകളില്‍ 83,979 പേര്‍ പുരുഷന്മാരും 83,949 സ്ത്രീകളുമാണുള്ളത്. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പത്തും അതിലേറെയും ഉള്ള 44 മണ്ഡലങ്ങളാണുള്ളത്.