എൽഡിഎഫിന്റെ ഭാഗമാകാന്‍ ഉദ്ദേശിക്കുന്നില്ല; കോണ്‍ഗ്രസിന് ചില ഉത്തരവാദിത്വങ്ങളുണ്ട് - യുഡിഎഫ് യോഗത്തിനെതിരെ മാണി

ചരൽക്കുന്നിലെ ക്യാമ്പില്‍ ആവശ്യമായ അന്തിമ തീരുമാനങ്ങള്‍ ചര്‍ച്ചയാകും

km mani , UDF , ramesh chennithala , യു ഡി എഫ് , കെ എം മാണി , കേരളാ കോണ്‍ഗ്രസ് (എം)
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 28 ജൂലൈ 2016 (13:36 IST)
യുഡിഎഫ് വിട്ട് എൽഡിഎഫിന്റെ ഭാഗമാകുമെന്ന പ്രചാരണം തെറ്റെന്ന് കേരള കോൺഗ്രസ് (എം) നേതാവ് കെഎം മാണി. യുഡിഎഫിൽ നിന്നു മാറി സ്വതന്ത്ര നിലപാട് എടുക്കണമെന്ന അഭിപ്രായം പാര്‍ട്ടിയില്‍ നിന്ന്
ഉയരുന്നുണ്ടെങ്കിലും അതിന് സാധ്യതയില്ല. യുഡിഎഫ് യോഗം വെറും കൂടിക്കാഴ്‌ച മാത്രമാണെന്നും മാണി വ്യക്തമാക്കി.

ചരൽക്കുന്നിലെ ക്യാമ്പില്‍ ആവശ്യമായ അന്തിമ തീരുമാനങ്ങള്‍ ചര്‍ച്ചയാകും. ഈ യോഗത്തിലെടുക്കുന്ന തീരുമാനങ്ങള്‍ പോലെയാകും തുടര്‍ന്നുള്ള കാര്യങ്ങള്‍. യുഡിഎഫ് യോഗം വെറുതെ ചേര്‍ന്ന് പിരിഞ്ഞാല്‍ മാത്രം പോരാ തുടർച്ചയായ ചർച്ചകളും അഭിപ്രായരൂപീകരണവും ഐക്യത്തോടെയുള്ള നീക്കങ്ങളും ഉണ്ടാക്കാൻ സാധിക്കണമെന്നും മാണി വ്യക്തമാക്കി.

മുന്നണിയെ നയിക്കുന്ന കക്ഷി എന്ന നിലയിൽ കോണ്‍ഗ്രസിന് ചില ഉത്തരവാദിത്വങ്ങളുണ്ട്. ചെറുതും വലുതുമായ എല്ലാ കക്ഷികളെയും വിശ്വാസത്തിലെടുത്തും പരസ്പരവിശ്വാസത്തോടെയും വേണം മുന്നോട്ടു പോകാന്‍. മുന്‍ വിധികളൊന്നുമില്ലാതെയാണ് ചരൽക്കുന്നിലെ ക്യാമ്പ് ചേരുന്നതെന്നും മാണി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :