ചിലര്‍ ഹാജരാകുന്നത് സരിത വരുമ്പോള്‍ മാത്രമെന്ന് സോളാര്‍ കമ്മിഷന്‍

കൊച്ചി| Last Updated: വ്യാഴം, 30 ജൂലൈ 2015 (19:29 IST)
സരിത എസ്‌ നായര്‍ വരുമ്പോള്‍ മാത്രമാണ്‌ സോളാര്‍ കേസിലെ ചില കക്ഷികള്‍ ഹാജരാകുന്നതെന്ന്‌ സോളാര്‍ കമ്മിഷന്‍.

ഇവര്‍ക്ക്‌ നാളെമുതല്‍ നോട്ടീസ്‌ നല്‍കുമെന്നും കമ്മിഷന്‍ വ്യക്‌തമാക്കി. പലരുടെയും കയ്യില്‍ സരിത എഴുതിയ കത്തുണ്ടായിട്ടും ഹാജരാക്കുന്നില്ലെന്നും കമ്മിഷന്‍ കുറ്റപ്പെടുത്തി. കേരളാ കോണ്‍ഗ്രസ്‌ ബി നേതാവ്‌ ശരണ്യ മനോജ്‌ കൊച്ചിയിലെ സോളാര്‍ കമ്മിഷന്‌ മുന്‍പാകെ ഇന്ന്‌ മൊഴി നല്‍കാനെത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :