ധ്യാനത്തിനിടെയിലും മനസ് മുഴുവന്‍ ബിജെപിയാണ്; എംഎല്‍എമാര്‍ക്ക് താമരയോട് താല്‍പ്പര്യമില്ലാത്തതിനാല്‍ മാണിയുടെ എതിര്‍പ്പുകള്‍ സമദൂരത്തിലൊതുങ്ങും

കോണ്‍ഗ്രസിനോട് യാതൊരു അനുകമ്പയും വേണ്ട എന്നാണ് മാണിയുടെ നിലപാട്

 km mani , congress, cpm , ramesh chennithala , oommen chandy , കെഎം മാണി, ഉമ്മന്‍ചാണ്ടി, ചെന്നിത്തല ,കോണ്‍ഗ്രസ്
തിരുവനന്തപുരം/കോട്ടയം| jibin| Last Modified ചൊവ്വ, 2 ഓഗസ്റ്റ് 2016 (14:44 IST)

ധ്യാനത്തിനിടെയിലും കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്റെ മനസില്‍ ബിജെപിയാണ്. ചരല്‍‌കുന്ന് യോഗത്തില്‍ എല്ലാം തീരുമാനിക്കുമെന്ന് കെഎം മാണി വ്യക്തമാക്കുമ്പോഴും മുന്നണി മാറ്റം അടക്കമുള്ള വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ പാര്‍ട്ടിയിലെ രണ്ടാമനായ പിജെ ജോസഫുമായി ആലോചിച്ച് ഉറപ്പിച്ചിരിക്കുകയാണ് മാണി.

തനിക്കായി വാതിലുകള്‍ തുറന്നു കിടക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനോട് യാതൊരു അനുകമ്പയും വേണ്ട എന്നാണ് മാണിയുടെ നിലപാട്. പ്രത്യേകിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് അടുപ്പമേ വേണ്ട എന്നാണ് ഭൂരിഭാഗം പ്രവര്‍ത്തകരുടെയും ആവശ്യം. ഇതിനാലാണ് നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ തീരുമാനിച്ചത്.

കോണ്‍ഗ്രസിനെ ഭയത്തിന്റെ മുള്‍‌മുനയില്‍ നിര്‍ത്തുക എന്ന ലക്ഷ്യവും മാണിക്കുണ്ട്. ദേശീയ തലത്തില്‍ തകര്‍ച്ച നേരിടുന്ന കോണ്‍ഗ്രസിന് മാണിയുമായുള്ള ബന്ധം തകര്‍ക്കുക എന്നത് ഓര്‍ക്കാന്‍ പോകുമാകാത്ത കാര്യമാണ്. ബിജെപിയുടെ ക്ഷണത്തെ സ്‌നേഹത്തോടെ മാനിക്കുന്നുവെന്നും എന്നാല്‍ മുന്നണി വിടാന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ലെന്നുമുള്ള അദ്ദേഹത്തിന്റെ മറുപടി കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. എന്നാല്‍ മാണിയെ എങ്ങനെയും അനുനയിപ്പിച്ച് യുഡിഎഫില്‍ ഉറപ്പിച്ചു നിര്‍ത്തുക എന്ന ഏക ലക്ഷ്യമാണ് കോണ്‍ഗ്രസിനുള്ളത്.

ഉദ്ദേശിക്കുന്നതു പോലെ ബിജെപിയിലേക്കോ എല്‍ഡിഎഫിലേക്കോ പോകാന്‍ സാധിക്കില്ല എന്ന് മാണിക്ക് വ്യക്തമായി അറിയാം. ജോസ് കെ മാണിക്ക് മന്ത്രി പദം അടക്കമുള്ള മോഹവാഗ്ദാനങ്ങള്‍ ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷാ നല്‍കുന്നുണ്ടെങ്കിലും തനിക്ക് മാത്രമായി വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കില്ലെന്ന് മാണിക്ക് ബോധ്യമുണ്ട്.

ജോസ് കെ മാണിക്ക് പദവികള്‍ ലഭിച്ചാലും പിജെ ജോസഫ് അടക്കമുള്ളവരുടെ എതിര്‍പ്പ് നേരിടേണ്ടിവരും. ഇതിനാല്‍ നിലവിലുള്ള ആറ് എല്‍എല്‍എമാരുടെയും പിന്തുണ അത്യാവശ്യമാണ്. ജോസഫും മോന്‍‌സ് ജോസഫും ജയരാജും സി എഫ് തോമസും റോഷി അഗസ്‌റ്റിനും ബിജെപി ബന്ധത്തെ എതിര്‍ക്കുകയാണ്. മകനു വേണ്ടി ഇവരെ പിണക്കിയാല്‍ പാര്‍ട്ടി പിളരുമെന്ന തോന്നലും മാണിക്കുണ്ട്. ബിജെപിയിലേക്ക് പോയാല്‍ പാര്‍ട്ടിയുടെ അടിത്തറ തകരുമെന്നും പരമ്പരാകമായി ലഭിക്കുന്ന വോട്ടുകള്‍ സിപിഎമ്മിലേക്ക് പോകുമെന്നുമെന്നും മാണി ഭയക്കുന്നുണ്ട്. ഇതിനാല്‍ ജോസഫിനെ കൂടെ നിര്‍ത്തി മറ്റ് നേതാക്കളെ വശത്താക്കുക എന്ന തന്ത്രമാണ് മാണി ആവിഷ്‌കരിക്കുക.

ബാര്‍ കോഴ അടമുള്ള നിരവധി കേസുകള്‍ നിലവിലുള്ളതിനാല്‍ എല്‍ ഡി എഫിലേക്കുള്ള പോക്ക് നിലവില്‍ സാധ്യമല്ല. ഇതിനാല്‍ ബിജെപിയിലേക്കോ ഇടതിലേക്കോ പോകാതെ എങ്ങും പെടാതെ നിയമസഭയില്‍ ഇരിക്കുക എന്നതാണ് മാണിയുടെ ലക്ഷ്യം. സര്‍ക്കാരിനോടും പ്രതിപക്ഷത്തോടും സമദൂരം പാലിക്കുക എന്ന തീരുമാനത്തിനോട് പിജെ ജോസഫ് അനുകൂലിക്കുന്നത് മാണിയെ ശക്തനാക്കുന്നുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ആണവപദ്ധതി നിർത്തിവെയ്ക്കണമെന്ന യു എസ് താക്കീതിന് മിസൈൽ ...

ആണവപദ്ധതി നിർത്തിവെയ്ക്കണമെന്ന യു എസ് താക്കീതിന് മിസൈൽ ശേഖരം കാണിച്ച് ഇറാൻ്റെ മറുപടി
2020ലായിരുന്നു ഇറാന്‍ ആദ്യമായി തങ്ങളുടെ ഭൂഹര്‍ഭ മിസൈല്‍ കേന്ദ്രത്തെ പറ്റിയുള്ള വിവരങ്ങള്‍ ...

100 മുസ്ലീം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദുക്കൾക്ക് ...

100 മുസ്ലീം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദുക്കൾക്ക് സുരക്ഷിതരായി ഇരിക്കാനാവില്ല, വിദ്വേഷ പരാമർശം നടത്തി യോഗി ആദിത്യനാഥ്
നൂറ് മുസ്ലീം കുടുംബങ്ങള്‍ക്കിടയില്‍ 50 ഹിന്ദുക്കള്‍ക്ക് സുരക്ഷിതരായി ...

മുംബൈ വിമാനത്താവളത്തിലെ ടോയ്ലറ്റില്‍ നവജാത ശിശുവിന്റെ ...

മുംബൈ വിമാനത്താവളത്തിലെ ടോയ്ലറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം
മുംബൈ വിമാനത്താവളത്തിലെ ടോയ്ലറ്റില്‍ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ...

തെറ്റായ ഉത്തരങ്ങള്‍ നല്‍കിയാല്‍ സഹപാഠികളെ അടിക്കാന്‍ ...

തെറ്റായ ഉത്തരങ്ങള്‍ നല്‍കിയാല്‍ സഹപാഠികളെ അടിക്കാന്‍ ഉത്തരവിട്ട അധ്യാപിക അറസ്റ്റില്‍
ഹിമാചല്‍ പ്രദേശിലെ ഷിംലയിലുള്ള ഒരു സര്‍ക്കാര്‍ ഗേള്‍സ് സ്‌കൂളിലാണ് സംഭവം നടന്നത്. ...

ആശാവര്‍ക്കര്‍മാരുടെ സമരം: സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ...

ആശാവര്‍ക്കര്‍മാരുടെ സമരം: സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സാഹിത്യകാരന്‍ കെ സച്ചിദാനന്ദന്‍
ആശാവര്‍ക്കര്‍മാരുടെ സമരത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സാഹിത്യകാരന്‍ കെ ...