പൂന്തുറയിൽനിന്നും നിരവധി പേർ പുറത്തേക്കുപോയി, കൂടുതൽ പ്രദേശങ്ങളിൽ രോഗവ്യാപന സാധ്യത

വെബ്ദുനിയ ലേഖകൻ| Last Updated: വെള്ളി, 10 ജൂലൈ 2020 (14:24 IST)
തിരുവനന്തപുരം: കൊവിഡ് 19 വ്യാപനം സൂപ്പർ സ്പ്രെഡ് ആയി മാറിയ പൂന്തുറയിൽനിന്നും നിരവധി പേർ പുറത്തേയ്ക്ക് പോയിട്ടുണ്ട്. ഇത്തരത്തിൽ മറ്റു പ്രദേശങ്ങളിൽ എത്തിയവരിലൂടെ കൂടുതൽ പ്രദേശങ്ങളിൽ രോഗ വ്യാപനം വർധിയ്ക്കുമോ എന്ന ആശങ്ക നിലനിൽക്കുകയാണ്. കന്യാകുമാരിയിൽനിന്നും കൊണ്ടുവന്ന മാത്സ്യം വിൽപ്പനയ്ക്കായി പുറത്തേയ്ക്ക് കൊണ്ടുപോയവർ നിരവധിയാണ്. ഇവരെ കണ്ടെത്തുന്നതിനും സമ്പർക്ക പട്ടിക തായ്യാറാക്കുന്നതിനും കൂടുതൽ സമയം തന്നെ ആവശ്യമായി വരും

ജില്ലയുടെ പല ഭാഗങ്ങളിലേയ്ക്കും പൂന്തുറയിൽനിന്നും മത്സ്യം കൊണ്ടുപോയിട്ടുണ്ട്. ഇവരുടെ സമ്പർക്ക പട്ടിക കണ്ടെത്താൻ തീവ്ര ശ്രമങ്ങൾ തുടരുകയാണ്. കഴിഞ്ഞ ദിവസം പൂന്തുറയിൽ കൊവിഡ് സ്ഥിരീകരിച്ച 12 പേർ മത്സ്യ തൊഴിലാളികളും, മത്സ്യ വിൽപ്പനക്കാരുമാണ്. അടുത്ത രണ്ടാഴ്ച സംസ്ഥാനത്തെ പ്രത്യേകിച്ച് തിരുവനന്തപുരം ജില്ലയെ സംബന്ധിച്ച് ഏറെ നിർണായകമാണ്.

പ്രതിദിനം 500 ആന്റിജെൻ ടെസ്റ്റുകൾ പുന്തുറ പ്രദേശത്ത് മാത്രം നടത്തുന്നുണ്ട്. കൂടുതൽ പേരിലേക്ക് രോഗം വ്യാപിച്ചിട്ടുണ്ടാകാം എന്ന അനുമാനത്തിലാണ് ഇത്. പൂന്തുറയിൽ നിലവിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഫലം കണ്ടുതുടങ്ങാൻ രണ്ടാഴ്ചയെങ്കിലും എടുക്കും. കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചാൽ ലോക്‌ഡൗൺ അനന്തമായി നീണ്ടേയ്ക്കാം. രോഗികളുടെ എണ്ണം വർധിയ്ക്കുന്ന പശ്ചാത്തലത്തിൽ ചികിത്സാ മാനദണ്ഡങ്ങളിൽ സർക്കാർ മാറ്റം വരുത്തിയേക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :