കോഴിക്കോട്|
VISHNU.NL|
Last Modified ഞായര്‍, 4 മെയ് 2014 (15:41 IST)
ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്ന് കെ കെ രമ. കേസ് അട്ടിമറിക്കാനുള്ള നീക്കം രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ഈ ആവശ്യം മുന്‍നിര്‍ത്തി ശക്തമായ പോരാട്ടം നടത്തുമെന്നും രമ പറഞ്ഞു.
സി പി എമ്മിന്റെ അക്രമ രാഷ്ട്രീയത്തിന് ഇനിയും അറുതി വന്നിട്ടില്ല. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ സി പി എമ്മിന് അക്രമ രാഷ്ട്രീയം അവസാനിപ്പിക്കേണ്ടി വരുമെന്ന് രമ പറഞ്ഞു.
ടി പി വധത്തിന് രണ്ടുവര്‍ഷം പൂര്‍ത്തിയായ ദിനത്തില്‍ വടകരയില്‍
മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.