കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ കൊടുങ്കാറ്റിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്; മീന്‍ പിടിത്തക്കാര്‍ കടലില്‍ പോകരുതെന്ന് ജാഗ്രതാനിര്‍ദ്ദേശം

കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ കൊടുങ്കാറ്റിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്; മീന്‍ പിടിത്തക്കാര്‍ കടലില്‍ പോകരുതെന്ന് ജാഗ്രതാനിര്‍ദ്ദേശം

തിരുവനന്തപുരം| JOYS JOY| Last Updated: ബുധന്‍, 18 മെയ് 2016 (15:37 IST)
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ കൊടുങ്കാറ്റിന് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം തമിഴ്നാട് തീരത്തേക്ക് നീങ്ങിയ സാഹചര്യത്തിലാണിത്. തീരപ്രദേശങ്ങളില്‍ 50 - 60 കിലോമീറ്റര്‍ വേഗത്തില്‍ കൊടുങ്കാറ്റ് അടിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം പറയുന്നത്.

കാലാവസ്ഥ പ്രതികൂലമായിരിക്കുന്ന സാഹചര്യത്തില്‍ അടുത്ത 48 മണിക്കൂര്‍ മീന്‍പിടിത്തക്കാര്‍ കടലില്‍ പോകരുതെന്ന ജാഗ്രതനിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. മേയ് 19 വരെ സംസ്ഥാന വ്യാപകമായി കനത്ത മഴ ലഭിക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.

അടുത്ത 48 മണിക്കൂര്‍ ശക്തമായ മഴക്ക് സാധ്യതയുണ്ട്. മലയോരമേഖലകളില്‍ ശക്തമായ കാറ്റോടുകൂടിയ മഴക്കും സാധ്യതയുണ്ട്. മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനും നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :