ജനാധിപത്യത്തിന്റെ ഉത്സവത്തിൽ പങ്കാളിയാവൂ; വോട്ടർമാർക്ക് ആവേശ സന്ദേശവുമായി മോദി

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് വോട്ടർമാർക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. കേരളത്തിലേയും പുതുച്ചേരിയിലേയും തമിഴ്നാട്ടിലേയും ജനങ്ങൾക്കാണ് പ്രധാനമന്ത്രി സന്ദേശം നൽകിയിരിക്കുന്നത്.

ന്യൂഡൽഹി| aparna shaji| Last Modified തിങ്കള്‍, 16 മെയ് 2016 (10:11 IST)
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് വോട്ടർമാർക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. കേരളത്തിലേയും പുതുച്ചേരിയിലേയും തമിഴ്നാട്ടിലേയും ജനങ്ങൾക്കാണ് പ്രധാനമന്ത്രി സന്ദേശം നൽകിയിരിക്കുന്നത്.

കേരളത്തിലും തമിഴ്നാട്ടിലും പുതുച്ചേരിയിലും റെക്കോർഡ് വോട്ടാണ് ഇത്തവണ രേഖപ്പെടുത്തുക, ജനാധിപത്യത്തിന്റെ ഉത്സവമാണ് ഇന്ന്. ഈ ആഘോഷത്തിൽ പങ്കാളിയാകൂ എന്നാണ് മോദി വോട്ടർമാരോട് ട്വിറ്ററിലൂടെ ആഹ്വാനം ചെയ്യുന്നത്.

തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രി കേരളത്തെ സൊമാലിയയോട് ഉപമിച്ചത് വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുള്ളവർ രംഗത്ത് വന്നിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :