1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Tamil Nadu likely to Extend Lockdown

വീണ്ടും ലോക്ക്ഡൗണ്‍ നീട്ടാന്‍ തമിഴ്‌നാട്; കേരളത്തിലും നിര്‍ണായകം

Lockdown
തമിഴ്‌നാട്ടില്‍ ജൂണ്‍ 14 ന് ശേഷവും ലോക്ക്ഡൗണ്‍ നീട്ടിയേക്കും. സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ജൂണ്‍ 14 ന് ശേഷം ഒരാഴ്ച കൂടി നീട്ടുകയാണ് ഉചിതമെന്ന് വിദഗ്ധ സമിതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നേതൃത്വത്തില്‍ നടന്ന കോവിഡ് അവലോകന യോഗത്തിലാണ് വിദഗ്ധ സമിതി ഇക്കാര്യം നിര്‍ദേശിച്ചത്. കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് ലോക്ക്ഡൗണ്‍ നീട്ടുന്നതാണ് ഉചിതമെന്ന് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. തമിഴ്‌നാട് ലോക്ക്ഡൗണ്‍ നീട്ടിയാല്‍ കേരളത്തിലും സമാന തീരുമാനമുണ്ടാകും. നിലവില്‍ കേരളത്തിലെ ലോക്ക്ഡൗണ്‍ ജൂണ്‍ 16 വരെയാണ്. തമിഴ്‌നാട് ഒരാഴ്ച കൂടി ലോക്ക്ഡൗണ്‍ നീട്ടിയാല്‍ കേരളവും ലോക്ക്ഡൗണ്‍ നീട്ടാനാണ് സാധ്യത. ലോക്ക്ഡൗണ്‍ പിന്‍വലിക്കേണ്ടതുമായി ബന്ധപ്പെട്ട് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നേരത്തെ ചില നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
അപമാനിക്കാം പക്ഷേ ഒറ്റപ്പെടുത്താമെന്ന് കരുതേണ്ട: കൊടകര കുഴൽപണ വിവാദത്തിൽ അബ്‌ദുള്ളക്കുട്ടി