അനുബന്ധ വാര്‍ത്തകള്‍
- പുറത്തുള്ളവർ കാഴ്ചക്കാർ, ഇന്ത്യ എന്താണെന്ന് ഞങ്ങൾക്കറിയാം: കർഷകസമരം അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി സച്ചിൻ
- കുട്ടികളുമായി പൊതുസ്ഥലത്ത് വരുന്ന രക്ഷിതാക്കള്‍ക്കെതിരേ നിയമനടപടിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതം: പൊലീസ്
- റിഹാനയുമായും മിയ ഖലീഫയുമായും രാഹുൽ ഗാന്ധി ഗൂഢാലോചന നടത്തി: ആരോപണവുമായി ബിജെപി
- സർക്കാരിൽനിന്നും പുതിയ ഓർഡർ ഇല്ല: കൊവിഷീൽഡ് വാക്സിൻ ഉത്പാദനം മരവിപ്പിച്ച് സിറം ഇൻസ്റ്റിറ്റ്യൂട്ട്
- 'ബാലുശേരി ഞങ്ങൾക്ക് വേണം, ധർമ്മജൻ ധർമ്മടത്ത് പിണറായി വിജയനെതിരെ മത്സരിയ്ക്കട്ടെ'
സംസ്ഥാനത്ത് ബുധനാഴ്ച കൊവിഡ് വാക്സിന് സ്വീകരിച്ചത് 21,200 ആരോഗ്യപ്രവര്‍ത്തകര്‍
സംസ്ഥാനത്ത് ബുധനാഴ്ച 21,200 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്സിന് സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 332 വാക്സിനേഷന് കേന്ദ്രങ്ങളിലാണ് വാക്സിന് കുത്തിവയ്പ്പ് ഉണ്ടായിരുന്നത്.
എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ (59) വാക്സിനേഷന് കേന്ദ്രങ്ങളുണ്ടായിരുന്നത്. ആലപ്പുഴ 17, എറണാകുളം 59, കണ്ണൂര്‍ 21, കൊല്ലം 14, കോട്ടയം 19, കോഴിക്കോട് 30, മലപ്പുറം 29, പാലക്കാട് 24, പത്തനംതിട്ട 15, തിരുവനന്തപുരം 53, തൃശൂര്‍ 38, വയനാട് 13 എന്നിങ്ങനെയാണ് കോവിഡ് വാക്സിനേഷന് കേന്ദ്രങ്ങളുടെ എണ്ണം.
എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ (4704) വാക്സിന് സ്വീകരിച്ചത്. ആലപ്പുഴ 1012, എറണാകുളം 4704, കണ്ണൂര്‍ 1761, കൊല്ലം 1010, കോട്ടയം 920, കോഴിക്കോട് 2475, മലപ്പുറം 1524, പാലക്കാട് 1652, പത്തനംതിട്ട 690, തിരുവനന്തപുരം 2737, തൃശൂര്‍ 2063, വയനാട് 652 എന്നിങ്ങനെയാണ് വാക്സിന് സ്വീകരിച്ചവരുടെ എണ്ണം. ഇതോടെ ആകെ 2,50,130 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്സിന് സ്വീകരിച്ചത്.