കുട്ടികളുമായി പൊതുസ്ഥലത്ത് വരുന്ന രക്ഷിതാക്കള്‍ക്കെതിരേ നിയമനടപടിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതം: പൊലീസ്

ശ്രീനു എസ്| Last Modified വ്യാഴം, 4 ഫെബ്രുവരി 2021 (08:58 IST)
പത്തു വയസില്‍ താഴെയുള്ള കുട്ടികളുമായി പൊതുസ്ഥലത്തു വരുന്നവരില്‍ നിന്ന് 2,000 രൂപ പിഴ ഈടാക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

കൂടാതെ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ സൈബര്‍ ഡോമിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :