കേരള സര്‍വകലാശാല ഇന്നുമുതലുള്ള എല്ലാ പരീക്ഷകളും മാറ്റിവച്ചു

ശ്രീനു എസ്| Last Modified തിങ്കള്‍, 19 ഏപ്രില്‍ 2021 (11:20 IST)
കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് ചാന്‍സലര്‍ സര്‍വകലാശാലകളോട് നിര്‍ദ്ദേശിച്ചതനുസരിച്ച് കേരളസര്‍വകലാശാല ഇന്ന് (ഏപ്രില്‍ 19) മുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി വൈസ് ചാന്‍സലര്‍ അറിയിച്ചു.
മാറ്റിവച്ച പരീക്ഷകള്‍ മേയ് 10 മുതല്‍ പുനഃക്രമീകരിക്കും.

കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. മലയാള സര്‍വകലാശാല, ആരോഗ്യ സര്‍വകലാശാല, മഹാത്മാഗാന്ധി സര്‍വകലാശാല, സംസ്‌കൃത സര്‍വകലാശാല, എന്നിവയാണ് ഇന്നു മുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :