അനുബന്ധ വാര്‍ത്തകള്‍
- 'മറുപടി എണ്ണിയെണ്ണി...'മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഇന്ന് ആറ് മണിക്ക്
- മോഷണം പോയ നായക്കുട്ടിയുടെ ചിത്രം ഫേസ്ബുക്കില്‍; പ്രതികളെ പൊലീസ് അറസ്റ്റുചെയ്തു
- കേരളം ആശങ്കയില്‍: രാജ്യത്തെ കൊവിഡ് കേസുകളില്‍ 70 ശതമാനവും കേരളത്തില്‍
- സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്
- കഴിഞ്ഞ ഒറ്റദിവസം രാജ്യത്ത് വാക്സിന് സ്വീകരിച്ചത് ഒരു കോടിയിലേറെപ്പേര്‍; കൊവിഡ് സ്ഥിരീകരിച്ചത് 46,759 പേര്‍ക്ക്
കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശാന്‍ സാധ്യത: മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം
കേരള - ലക്ഷദ്വീപ് - കര്‍ണാടക തീരങ്ങളില്‍ ഇന്നുമുതല്‍ 30 വരെ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും, മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ യാതൊരു കാരണവശാലും കടലില്‍ പോകാന്‍ പാടില്ലെന്നു നിര്‍ദേശം
ഇന്നു മുതല്‍ 30 വരെ തെക്ക് പടിഞ്ഞാറന്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെയും ചില അവസരങ്ങളില്‍ 60 കി.മീ വരെയും വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും ഇന്നും നാളെയും (ഓഗസ്റ്റ് 28, 29) ഗള്‍ഫ് ഓഫ് മാന്നാര്‍, തെക്ക് കിഴക്കന്‍ ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.