അനുബന്ധ വാര്‍ത്തകള്‍
- ഒരിഞ്ച് പിന്നോട്ടില്ല, കേരള മോഡലുമായി മുന്നോട്ട്; വിവാദങ്ങള്‍ക്കിടെ നയം വ്യക്തമാക്കി മുഖ്യമന്ത്രി
- നൂറുദിനം പൂര്‍ത്തിയാക്കി രണ്ടാം പിണറായി സര്‍ക്കാര്‍
- സംസ്ഥാനത്തെ ആശുപത്രികളില്‍ ഐസിയു, വെന്റിലേറ്റര്‍ പ്രതിസന്ധിയില്ല; പ്രമുഖ മാധ്യമ വാര്‍ത്തകളെ തള്ളി ആരോഗ്യമന്ത്രി
- കേരളത്തില്‍ 35 ശതമാനം പേര്‍ക്കും കോവിഡ് ബാധിക്കുന്നത് വീടുകളില്‍ നിന്ന്
- പരാജയമോ കേരള മോഡല്‍?
'മറുപടി എണ്ണിയെണ്ണി...'മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഇന്ന് ആറ് മണിക്ക്
കോവിഡ് അവലോകനയോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാധ്യമങ്ങളെ കാണും. വൈകുന്നേരം ആറ് മണിക്കാണ് വാര്‍ത്താസമ്മേളനം. കഴിഞ്ഞ കുറേ ദിവസങ്ങളായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തിയിട്ടില്ല. കോവിഡ് വ്യാപനം കുതിച്ചുയരുമ്പോഴും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്താത്തത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷം ചോദിച്ചിരുന്നു. മുഖ്യമന്ത്രി കഴിഞ്ഞ കുറച്ച് കാലമായി വാര്‍ത്താസമ്മേളനം നടത്താതിരിക്കുന്നത് വീഴ്ചകള്‍ മറച്ചുവെക്കാനാണെന്ന ആരോപണം കോണ്‍ഗ്രസും ബിജെപിയും ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്താത്തതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോളുകളും സജീവമായിരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രി ഇന്ന് അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുന്നത്.