അഭിറാം മനോഹർ|
Last Modified ചൊവ്വ, 22 മാര്‍ച്ച് 2022 (19:19 IST)
തുടർച്ചയായ നാലാം വർഷവും ലോകത്തിലെ ഏറ്റവും അന്തരീക്ഷ മലിനീകരണമുള്ള തലസ്ഥാന നഗരമായി ന്യൂഡൽഹി. സ്വിസ് സംഘടനയായ ഏക്യൂ എയർ തയ്യാറാക്കിയ വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ടിന്റെ രാജ്യതലസ്ഥാനങ്ങളുടെ പട്ടികയിലാണ് ഡൽഹി ഒന്നാമതെത്തിയത്.
ഏറ്റവും മോശം വായു നിലവാരമുള്ള 50 നഗരങ്ങളില്‍ 35 എണ്ണവും ഇന്ത്യയിലാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.മുൻ വർഷത്തെ അപേക്ഷിച്ച് മലിനീകർണം കുറഞ്ഞ ചൈനയിൽ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടതായി പഠനം കണ്ടെത്തി.
ഇന്ത്യയിലെ ഒരു നഗരവും ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ച വായു ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്ന് ഐക്യു എയര്‍ റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. 117 രാജ്യങ്ങളിലെ 6,475 നഗരങ്ങളില്‍ നിന്നുള്ള അന്തരീക്ഷവായു ഗുണനിലവാര ഡാറ്റയെ അടിസ്ഥാനമാക്കിയാണ് 2021-ലെ ആഗോള വായു ഗുണനിലവാരം അവലോകനം ചെയ്തുകൊണ്ടുള്ള റിപ്പോർട്ട്.