1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy rain in kerala

സംസ്ഥാനത്ത് കനത്ത മഴ തുടരും, ഇടിമിന്നലിനും കാറ്റിനും സാധ്യത: മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളം
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ കനത്ത മഴയ്‌ക്കും കാറ്റിനും സാധ്യത. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ അഞ്ച് ദിവസം തുടരുമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
 
പത്തനംതിട്ട,കോട്ടയം,ഇടുക്കി ജില്ലകളിൽ ഞായറാഴ്‌ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴയ്ക്കൊപ്പം കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണം. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ചരിത്രത്തിലാദ്യമായി സിപിഎം പോളിറ്റ് ബ്യൂറോയിൽ ദളിത് പ്രാതിനിധ്യം