പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നു, വെള്ളിയാഴ്ച മുതൽ സംസ്ഥാനത്ത് ശക്തമായ മഴ

അഭിറാം മനോഹർ| Last Modified ബുധന്‍, 22 ജൂണ്‍ 2022 (17:16 IST)
വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയുടെയും പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിൻ്റെയും സ്വാധീനഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത.

ഇതിനെ തുടർന്ന് അടുത്ത അഞ്ച് ദിവസങ്ങളിലേക്കുള്ള അലർട്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസങ്ങളിലേക്കുള്ള യെല്ലോ അലർട്ട് ഇങ്ങനെ

22-06-2022: കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
23-06-2022: കണ്ണൂർ, കാസർഗോഡ്
24-06-2022: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
25-06-2022: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
26-06-2022: എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :