ഇത്തവണ കാലവര്‍ഷത്തില്‍ തമിഴ്‌നാടിന് ഇതുവരെ ലഭിച്ചത് 85 ശതമാനം അധിക മഴ

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 22 ജൂണ്‍ 2022 (11:49 IST)
ഇത്തവണ കാലവര്‍ഷത്തില്‍ തമിഴ്‌നാടിന് ഇതുവരെ ലഭിച്ചത് 85 ശതമാനം അധിക മഴ. റവന്യു അന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വകുപ്പ് മന്ത്രി കെകെഎസ്എസ്ആര്‍ രാമചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ജൂണ്‍ 20 വരെ കാലവര്‍ഷത്തില്‍ 65.7 എംഎം മഴയാണ് ലഭിച്ചത്. ഞായറാഴ്ച ചെന്നൈയില്‍ മാത്രം 82.01 എംഎം ലഭിച്ചു.

ഇത് ആറുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മഴ ലഭ്യതയാണ്. വരും ദിവസങ്ങളിലും തീരപ്രദേശത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും അറിയിപ്പുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :