1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala PSC Postponed exams

നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റിവെച്ചു, പുതുക്കിയ തിയതി പിന്നീട് അറിയിക്കും

PSC, Kerala PSC Reporting, Kerala PSC News, LDF PSC
പി എസ് സി നാളെ (ജൂലായ് 23) നടത്താനിരുന്ന വിവിധ പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ പരീക്ഷാ തിയതി പിന്നീട് അറിയിക്കും. അതേസമയം നാളെ നടക്കാനിരുന്ന അഭിമുഖങ്ങള്‍ക്ക് മാറ്റമുണ്ടാകില്ലെന്നും പി എസ് സി അറിയിച്ചു.
 
മാറ്റിവെച്ച പരീക്ഷകള്‍
 
  •  പൊതുമരാമത്ത്, ജലസേചന വകുപ്പുകളിലെ സെക്കന്‍ഡ് ഗ്രേഡ് ഓവര്‍സിയര്‍/ഡ്രാഫ്റ്റ്മാന്‍(സിവില്‍,നേരിട്ടുള്ള നിയമനം- കാറ്റഗറി നമ്പര്‍8/2024)
  •  
  • ജലസേചനവകുപ്പിലെ സെക്കന്‍ഡ് ഗ്രേഡ് ഓവര്‍സിയര്‍ /ഡ്രാഫ്റ്റ്മാന്‍(സിവില്‍, പട്ടികജാതിക്കാര്‍ക്ക് മാത്രം- കാറ്റഗറി നമ്പര്‍ 293/2024)
  •  
  • കേരള സംസ്ഥാന പട്ടികജാതി/പട്ടികവര്‍ഗ വികസന കോര്‍പ്പറേഷനിലെ ട്രേസര്‍(നേരിട്ടുള്ള നിയമനം, കാറ്റഗറി നമ്പര്‍- 736/2024)
 
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ജീവനൊടുക്കുന്നുവെന്ന് സ്റ്റാറ്റസും വാട്ട്സാപ്പ് ഗ്രൂപ്പിൽ സന്ദേശവും,മഞ്ചേരിയിൽ വനിതാ ഡോക്ടർ മരിച്ച നിലയിൽ