പിഎസ്‌സി റാങ്കുപട്ടികകളുടെ വലിപ്പം കുറയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചു: പിഎസ്‌സി ചെയര്‍മാന്‍

ശ്രീനു എസ്| Last Modified വ്യാഴം, 25 ഫെബ്രുവരി 2021 (08:01 IST)
പി എസ് സി റാങ്കുപട്ടികകളുടെ വലിപ്പം കുറയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി പി എസ് സി ചെയര്‍മാന്‍ അറിയിച്ചു. പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന ഉദ്യോഗാര്‍ഥികളുടെ എണ്ണം കുറയ്ക്കും. അഞ്ചിരട്ടിയിലധികം പേരെ ഉള്‍പ്പെടുത്തുന്നത് ഒഴിവാക്കും. മെയിന്‍, സപ്ലിമെന്ററി ലിസ്റ്റുകളിലെ എണ്ണമാണ് കുറയ്ക്കുന്നതെന്നും ചെയര്‍മാന്‍ പറഞ്ഞു .

താഴേക്കുള്ള തസ്തികകളില്‍ ജോയിന്‍ ചെയ്യാത്തവരുടെ എണ്ണം കൂടിയതുകൊണ്ടാണ് ലിസ്റ്റില്‍ 5 ഇരട്ടി ഉദ്യോഗാര്‍ഥികളെ ഉള്‍പ്പെടുത്തി ലിസ്റ്റില്‍ തയ്യാറാക്കുന്നത്. ഉദ്യോഗാര്‍ഥികളുടെ എണ്ണം വളരെയധികം വര്‍ധിച്ചതായും എന്നാല്‍ പരീക്ഷ എഴുതുന്നവരുടെ എണ്ണം കുറവാണെന്നും അദ്ദേഹം പറഞ്ഞു. അപേക്ഷ നല്‍കിയവരില്‍ പലരും പരീക്ഷ എഴുതുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :