ശ്രീനു എസ്|
Last Modified വ്യാഴം, 25 ഫെബ്രുവരി 2021 (07:01 IST)
രാജ്യത്ത് 2,54,356 സെഷനുകളിലായി 1,21,65,598 ഗുണഭോക്താക്കള്‍ വാക്സിന്‍ സ്വീകരിച്ചു. 64,98,300 ആരോഗ്യപ്രവര്‍ത്തകര്‍ (ആദ്യ ഡോസ്) 13,98,400 ആരോഗ്യപ്രവര്‍ത്തകര്‍ (രണ്ടാം ഡോസ്) 42,68,898 മുന്നണിപ്പോരാളികള്‍ (ഒന്നാം ഡോസ് ) എന്നിവര്‍ ഉള്‍പ്പെടുന്നു. ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള രണ്ടാം ഡോസ് വിതരണം 2021 ഫെബ്രുവരി 13 ന് ആരംഭിച്ചു.
കോവിഡ് മുന്നണിപ്പോരാളികള്‍ക്കുള്ള വാക്സിനേഷന്‍ 2021 ഫെബ്രുവരി രണ്ടിനാണ് ആരംഭിച്ചത്. ആകെ 1,21,65,598 വാക്സിന്‍ ഡോസുകളില്‍ 1,07,67,198 ( ആരോഗ്യപ്രവര്‍ത്തകര്‍, മുന്നണിപ്പോരാളികള്‍) പേര്‍ ആദ്യ ഡോസും 13,98,400 ആരോഗ്യപ്രവര്‍ത്തകര്‍ രണ്ടാം ഡോസും സ്വീകരിച്ചു.