സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളും ശിശുസൗഹൃദമാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി

ശ്രീനു എസ്| Last Updated: ശനി, 14 നവം‌ബര്‍ 2020 (16:00 IST)
കുട്ടികള്‍ക്ക് ഏത് സമയത്തും നിര്‍ഭയരായി പരാതി നല്‍കാനുളള അന്തരീക്ഷം പോലീസ് സ്റ്റേഷനുകളില്‍ സൃഷ്ടിക്കാനാണ് കേരള പോലീസ് ശ്രമിക്കുന്നതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. സംസ്ഥാനത്തെ 15 പോലീസ് സ്റ്റേഷനുകളില്‍ പുതുതായി ആരംഭിച്ച ശിശുസൗഹൃദ കേന്ദ്രങ്ങളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് മുഖേന നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

വിവിധ ആവശ്യങ്ങള്‍ക്കായി പോലീസ് സ്റ്റേഷനുകളില്‍ എത്തുന്നവരുടെ മക്കള്‍ക്ക് സന്തോഷകരമായി സമയം ചെലവഴിക്കാന്‍ ലക്ഷ്യമിട്ടാണ് 2006 ല്‍ ശിശുസൗഹൃദ പോലീസ് സ്റ്റേഷന്‍ എന്ന ആശയം നടപ്പില്‍ വരുത്തിയത്. പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനവും പോലീസുകാരുടെ ജോലിയും മനസിലാക്കാനും അതുവഴി കുട്ടികള്‍ക്കും സമൂഹത്തിനും അവരോടുളള അകല്‍ച്ച ഇല്ലാതാക്കാനും ഇത്തരം കേന്ദ്രങ്ങള്‍ക്ക്
കഴിയും. നിലവില്‍ 85 പോലീസ് സ്റ്റേഷനുകളിലാണ് ഇത്തരം കേന്ദ്രങ്ങള്‍ നിലവിലുളളത്. മൂന്ന് മാസത്തിനുളളില്‍ 12 പോലീസ് സ്റ്റേഷനുകളില്‍ കൂടി ഈ സംവിധാനം നടപ്പിലാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഈ സംവിധാനം നടപ്പിലാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :