1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala DJ party restrictions

സംസ്ഥാനത്ത് ഡിജെ പാർട്ടികൾക്ക് നിയന്ത്രണം

ഡിജെ
സംസ്ഥാനത്ത് ഡിജെ പാർട്ടികൾക്ക് പോലീസിന്റെ നിയന്ത്രണം. ലഹരി ഉപയോഗത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്നാണ് പൊലീസ് നിയന്ത്രണം കടുപ്പിച്ചത്.
 
രാത്രി 10 ന് ശേഷം ഡി.ജെ പാർട്ടി നടത്താൻ പാടില്ല. പാർട്ടിയിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ പൊലീസിന് നൽകണം. പാർട്ടികളിൽ കർശന പരിശോധന നടത്താനും ഡി.ജി.പി അനിൽകാന്ത് നിർദ്ദേശം നൽകി.  സിസി‌ടിവി സ്ഥാപിച്ച ഇടങ്ങളിലാവണം പാർട്ടി. പൊലീസ് ആവശ്യപ്പെടുന്ന മുറയ്ക്ക് ദൃശ്യങ്ങൾ ലഭ്യമാക്കണം. ഈ നിബന്ധനകൾ അംഗീകരിച്ചില്ലങ്കിൽ പാർട്ടി നടത്താൻ അനുവദിക്കില്ലെന്നുമാണ് പൊലീസിന്റെ നിലപാട്.
അടുത്ത ലേഖനം
ആരോഗ്യ രംഗത്തെ മികച്ച പ്രകടനം; കേരളം ഒന്നാമത്, ഏറ്റവും പിന്നില്‍ ഉത്തര്‍പ്രദേശ്