തലശ്ശേരി ഹരിദാസ് വധക്കേസ്: ബിജെപി മണ്ഡലം പ്രസിഡന്റ് ഉൾപ്പടെ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

അഭിറാം മനോഹർ| Last Updated: ചൊവ്വ, 22 ഫെബ്രുവരി 2022 (09:27 IST)
തലശ്ശേരിയിൽ സിപിഎം പ്രവർത്തകൻ ഹരിദാസനെ കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി.ബിജെപി മണ്ഡലം പ്രസിഡന്‍റും തലശ്ശേരി നഗരസഭാ കൗണ്‍സിലറുമായ ലിജേഷ് ഉള്‍പ്പടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ ഇന്നലെ തന്നെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

ക്രിമിനൽ ഗൂഡാലോചനാ കുറ്റം ചുമത്തിയാണ് നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രദേശത്തെ ക്ഷേത്രത്തിലെ സംഘര്‍ഷത്തില്‍ പങ്കെടുത്തവരാണ് ഇവര്‍. കൊലപാതകത്തിൽ ഇവർക്ക് പങ്കുണ്ടെന്നാണ് പോലീസ് കരുതുന്നത്. അതേസമയം കൊലപാതകം നടത്തിയത് നാലുപേരാണെന്നാണ് പോലീസ് പറയുന്നത്. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :