സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 9 ഓഗസ്റ്റ് 2023 (15:12 IST)
സംസ്ഥാനത്തിന്റെ പേരില്‍ മാറ്റം വേണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയില്‍ ഐക്യകണ്‌ഠേന പാസാക്കി. കേരള എന്നുള്ളത് കേരളം എന്നാക്കിമാറ്റണമെന്നാണ് ആവശ്യം. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. ഇതിനായുള്ള നടപടിക്രമങ്ങള്‍ ഭരണഘടന അനുസരിച്ച് കേന്ദ്രം വേഗത്തിലാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ആവശ്യം കേന്ദ്രം അംഗീകരിച്ചാല്‍ ഇംഗ്ലീഷിലും മലയാളത്തിലും സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കും.