സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 18 മാര്‍ച്ച് 2022 (20:29 IST)
വിവാഹം രജിസ്റ്റര്‍ ചെയ്യുന്ന പോലെ ഇനി വിവാഹ മോചനവും രജിസ്റ്റര്‍ ചെയ്യാം. വിവാഹ മോചനം രജിസ്റ്റര്‍ ചെയ്യാന്‍ നിയമവും ചട്ടഭേദഗതിയും തയ്യാറാക്കുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍. അതോടൊപ്പം തന്നെ വിവാഹ മോചന രജിസ്‌ട്രേഷന്‍ സമയത്ത് കുഞ്ഞുങ്ങള്‍ ഉണ്ടെങ്കില്‍ അവരുടെ സംരക്ഷണത്തെ സംബന്ധിച്ച വിവരങ്ങള്‍ കൂടി രജിസ്ട്രഷനില്‍ ഉള്‍പെടുത്തും. ഇന്ത്യന്‍ നിയമ കമ്മീഷന്റെ 2008 ലെ റിപ്പോര്‍ട്ടില്‍ വിവാഹവും വിവാഹമോചനവും രജിസ്റ്റര്‍ ചെയേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.