ഇത്തവണ കാലവര്‍ഷം നേരത്തെ എത്തും; അധിക മഴ ലഭിക്കുമെന്ന് പ്രവചനം

രേണുക വേണു| Last Modified ശനി, 14 മെയ് 2022 (08:21 IST)

കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം മേയ് 27 ന് എത്തിച്ചേരാന്‍ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് നാല് ദിവസം മുന്നോട്ടോ പിന്നോട്ടോ ആവാനും സാധ്യതയുണ്ട്. മേയ് 23 മുതല്‍ മഴയ്ക്ക് അനുകൂല സാഹചര്യമെന്നാണു നിഗമനം. ഞായറാഴ്ചയോടു കൂടി കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തിച്ചേരും. മുന്‍ വര്‍ഷങ്ങളേക്കാള്‍ ഇത്തവണ അധിക മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണ ജൂണ്‍ ആദ്യ ആഴ്ചയാണു കാലവര്‍ഷം കേരളത്തിലെത്തുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :