വിദേശ ജോലി തട്ടിപ്പ്: 39 കാരി അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 13 മെയ് 2022 (19:40 IST)
തിരുവനന്തപുരം: വിദേശത്തു ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. പോത്തൻകോട് വാവറമ്പലം സുനിൽ ഭവനിൽ ഷീല സുനിൽ എന്ന 39 കാരിയാണു വിഴിഞ്ഞം പോലീസിന്റെ വലയിൽ വീണത്.

അട്ടിമലത്തുറ സ്വദേശി പനിയമ്മ നൽകിയ പരാതിയിലാണ് വിഴിഞ്ഞം പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഓസ്‌ട്രേലിയ, ലണ്ടൻ എന്നിവിടങ്ങളിലേക്ക് ജോലി നൽകാമെന്ന് പറഞ്ഞു നാല് ലക്ഷം രൂപയോളം ഇവർ തട്ടിയെടുത്ത് എന്നാണു കേസ്.

സമാന രീതിയിൽ ഇവർ പലരിൽ നിന്നായി ഒരു കോടി രൂപയോളം ത്തടിയെടുത്തിട്ടുണ്ട് എന്നാണു പോലീസ് പറഞ്ഞത്. രണ്ട് വർഷം മുമ്പ് നടന്ന തട്ടിപ്പിനെ തുടർന്ന് പരാതി നൽകുകയും പ്രതി ഒളിവിൽ പോവുകയും ചെയ്തു. അന്വേഷണത്തിൽ ഇവരെ ശ്രീകാര്യത്ത് നിന്ന് പിടികൂടി. ഇവർക്കൊപ്പം മറ്റു അഞ്ചു പേർക്കെതിരെയും സമാനമായ പരാതി ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :