ഇന്നെങ്കിലും പൊട്ടുമോ? മാറ്റിവെച്ച പൂരം വെടിക്കെട്ട് ഇന്ന്; മഴപ്പേടിയില്‍ തൃശൂര്‍ നഗരം

രേണുക വേണു| Last Modified ശനി, 14 മെയ് 2022 (08:16 IST)

മാറ്റിവെച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ഇന്ന്. കാലാവസ്ഥ അനുകൂലമായാല്‍ ഇന്ന് വൈകിട്ട് 6.30 ന് വെടികെട്ട് നടത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. എന്നാല്‍ തൃശൂര്‍ നഗരം മഴപ്പേടിയിലാണ്. ജില്ലയില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ള യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മഴ ശക്തമായാല്‍ വെടിക്കെട്ട് ഇന്നും നടത്താന്‍ സാധിക്കില്ല. തൃശൂര്‍ അടക്കം ഒന്‍പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :