പെരുന്നാള്‍ നിസ്‌കാരത്തിന് അനുമതിയില്ല; ആരാധനാലയങ്ങള്‍ അടച്ചിടും

ശ്രീനു എസ്| Last Modified വെള്ളി, 7 മെയ് 2021 (13:02 IST)
തിരുവനന്തപുരം: നാളെ മുതല്‍ 19വരെ എല്ലാ ആരാധനാലയങ്ങളും അടച്ചിടുമെന്നും ഇവിടെ ഭക്തരെ അനുവദിക്കില്ലെന്നും ഇന്നലെ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. പെരുന്നാള്‍ നിസ്‌കാരത്തിന് പ്രത്യേക അനുമതിയും നല്‍കിയിട്ടില്ല. നോമ്പിനോടനുബന്ധിച്ചുള്ള പ്രാര്‍ഥനകള്‍ക്കായി നേരത്തെ പള്ളികളില്‍ 50 പേര്‍ക്ക് അനുമതി നല്‍കിയിരുന്നു. ഇത്തവണയും വിശ്വാസികള്‍ക്ക് പെരുന്നാള്‍ നിസ്‌കാരം വീട്ടിലാകാനാണ് സാധ്യത.

മെയ് 19വരെയാണ് എല്ലാ ആരാധനാലയങ്ങളും അടച്ചിരുന്നത്. കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നാളെ രാവിലെ ആറുമണിമുതല്‍ മെയ് 16വരെയാണ് ലോക്ഡൗണ്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :