അനുബന്ധ വാര്‍ത്തകള്‍
- നാലായി തിരിച്ച് നിയന്ത്രണം; ടി.പി.ആര്‍. എട്ടില്‍ താഴെ ഉള്ളത് 147 തദ്ദേശസ്ഥാപനങ്ങളില്‍ മാത്രം
- ഓണ്‍ലൈന്‍ മദ്യവില്‍പ്പന വേണ്ടെന്ന് എക്സൈസ്; ബെവ് ക്യൂ ഒഴിവാക്കിയേക്കും
- ഇന്ന് അര്‍ദ്ധരാത്രി മുതല്‍ സംസ്ഥാനം അണ്‍ലോക്ക്
- ജൂണ്‍ 17 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്ന സ്ഥാപനങ്ങള്‍ ഇവയൊക്കെ
- ശനി, ഞായര്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടരാന്‍ കേരളം; ഉടന്‍ ഒഴിവാക്കില്ല
യാത്ര ചെയ്യാന്‍ ഇനിയും സത്യവാങ്മൂലം വേണോ?
ജൂണ്‍ 17 മുതല്‍ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ അനുവദിച്ചിരിക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ചായിരിക്കും ഇനി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. എന്നാല്‍, യാത്ര ചെയ്യാന്‍ സത്യവാങ്മൂലം ഇനിയും ആവശ്യമുണ്ടോ എന്ന സംശയം പലര്‍ക്കുമുണ്ട്. ജൂണ്‍ 17 മുതല്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് ഓടാന്‍ അനുമതിയുണ്ട്. എന്നാല്‍, മിതമായ രീതിയില്‍ ആയിരിക്കും പൊതുഗതാഗതം. ദീര്‍ഘദൂര കെഎസ്ആര്‍ടിസി സര്‍വീസ് നേരത്തെ തന്നെ തുടങ്ങിയിട്ടുണ്ട്. അത് കൂടാതെയുള്ള കെഎസ്ആര്‍ടിസി സര്‍വീസുകളും മിതമായ നിരക്കില്‍ നാളെ മുതല്‍ ഉണ്ടാകും. എന്നാല്‍, അന്തര്‍ജില്ലാ യാത്രയ്ക്ക് സത്യവാങ്മൂലം ആവശ്യമുണ്ട്. ടാക്‌സിയും ഓട്ടോയും നിബന്ധനങ്ങളോടെ ഓടുമെങ്കിലും അന്തര്‍ജില്ലാ സര്‍വീസ് ഇല്ല.
ജൂണ്‍ 17 മുതല്‍ നിലവിലെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരും. ടി.പി.ആര്‍. എട്ടില്‍ താഴെ ഉള്ള തദ്ദേശ സ്ഥാപനങ്ങളില്‍ നിയന്ത്രണങ്ങളില്‍ വലിയ ഇളവുണ്ടാകും. എന്നാല്‍, 147 തദ്ദേശ സ്ഥാപനങ്ങളില്‍ മാത്രമാണ് ടി.പി.ആര്‍. എട്ടില്‍ കുറവുള്ളത്.
ടി.പി.ആര്‍. 8-20 വരെ ഉള്ള തദ്ദേശ സ്ഥാപനങ്ങളാണ് രണ്ടാം ബ്ലോക്ക്. ഭാഗിക ലോക്ക്ഡൗണ്‍ ആയിരിക്കും ഇവിടങ്ങളില്‍ ഏര്‍പ്പെടുത്തുക. 716 തദ്ദേശ സ്ഥാപനങ്ങളാണ് ടി.പി.ആര്‍. എട്ട് മുതല്‍ 20 വരെ ഉള്ളത്.
ടി.പി.ആര്‍. 20 മുതല്‍ 30 വരെ ഉള്ള തദ്ദേശ സ്ഥാപനങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കും. 146 തദ്ദേശ സ്ഥാപനങ്ങളാണ് ഇതിന്റെ പരിധിയില്‍വരുന്നത്.
ടി.പി.ആര്‍. മുപ്പതിന് മുകളില്‍ ഉള്ള 25 തദ്ദേശ സ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ആയിരിക്കും. ഇവ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ആയിരിക്കും.