തിരുവനന്തപുരം|
ശ്രീനു എസ്|
Last Updated:
ശനി, 6 ജൂണ്‍ 2020 (20:02 IST)
ശിവഗിരി സര്‍ക്യൂട്ട് പദ്ധതിയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ മനോഭാവത്തില്‍ മാറ്റം വരുത്തണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 70 കോടി രൂപയുടെ ശിവഗിരി ടൂറിസം സര്‍ക്യൂട്ട് പദ്ധതി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെയും. സംസ്ഥാന സര്‍ക്കാരിന്റെ ചെമ്പഴന്തി അന്തര്‍ദേശീയ പഠനകേന്ദ്രത്തോടുള്ള അവഗണനയ്‌ക്കെതിരെയും വലിയ പ്രതിഷേധമാണ് ഉയരുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ തീരുമാനം തിരുത്തണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
പദ്ധതി നിര്‍ത്തലാക്കിയതിനെതിരെ കോണ്‍ഗ്രസ് ശ്രീകാര്യം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി ശിവഗിരി
ടൂറിസം സര്‍ക്യൂട്ട് പദ്ധതി പുനരാരംഭിക്കണമെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ എംഎം ഹസനും പറഞ്ഞു.