കെഎസ്ആര്‍ടിസിയുടെ സ്‌കാനിയ ബസുകള്‍ ഇനി വാടകയ്ക്കും

ശ്രീനു എസ്| Last Updated: വ്യാഴം, 5 നവം‌ബര്‍ 2020 (17:47 IST)
കെഎസ്ആര്‍ടിസിയുടെ ടിക്കേറ്റതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കെഎസ്ആര്‍ടിസിയുടെ ബസുകള്‍ സ്വകാര്യ- പൊതുമേഖല - സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് വാടകയ്ക്ക് നല്‍കുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം വിഎസ്എസ്‌സിയിലെ ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെയുള്ളവരെ ആന്ധ്രയിലെ ശ്രീഹരിക്കോട്ടയില്‍ കൊണ്ടു പോകുന്നതിന് വേണ്ടി കെഎസ്ആര്‍ടിസിയുടെ 4 സ്‌കാനിയ ബസുകള്‍ വാടകയ്ക്ക് നല്‍കും.

ഏഴാം തീയതി ആന്ധ്രയിലെ ശ്രീഹരിക്കോട്ടയില്‍
നിന്നും വിക്ഷേപിക്കുന്ന പിഎസ്എല്‍വി സി 49 എന്ന ഉപഗ്രഹ വിക്ഷേപണത്തില്‍ പങ്കെടുക്കുന്നതിനായി തിരുവനന്തപുരത്തെ വി.എസ്.എസ്.സിയില്‍ നിന്നും നാല് സ്‌കാനിയ ബസുകള്‍ ആണ് ഇപ്പോള്‍
വാടകയ്ക്ക് എടുത്തത്. വെള്ളിയാഴ്ച പുലര്‍ച്ചെ തിരുവനന്തപുരം വി.എസ്.സി.സിയിലെ
ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ ശ്രീഹരിക്കോട്ടയിലും
കൊണ്ട് പോകുന്നതിനും, മടങ്ങി വരുന്നതിനുമാണ് ഉപയോഗിക്കുന്നത്.
രാജ്യാന്തര നിലവാരമുള്ള സ്‌കാനിയ ബസുകളാണ് വി.എസ്.എസ് .സിക്ക് വാടകയ്ക്ക് നല്‍കുന്നത്. രാജ്യന്തര നിലവാരം ഉള്ള
മള്‍ട്ടി ആക്‌സില്‍ ആണ് നല്‍കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :