അനുബന്ധ വാര്‍ത്തകള്‍
- ബുക്കിങ് 20,000 പിന്നിട്ട് മഹീന്ദ്ര ഥാർ മുന്നോട്ട്
- പഴയതെല്ലാം നമുക്ക് മറക്കാം, ഉപനായക സ്ഥാനവും കാര്യമാക്കേണ്ട, രോഹിത് കളിയ്ക്കാൻ സന്നദ്ധനാണ്: ഗവാസ്കർ
- അമേരിക്കന്‍ തിരഞ്ഞെടുപ്പായാലും മലയാളി മലയാളിതന്നെ: ട്രംപ് ചങ്കെന്ന് പറഞ്ഞിട്ട് വോട്ട് ബൈഡന്
- ബിനീഷ് ബോസുമല്ല ഡോണുമല്ല, തന്റെ രണ്ടുകുട്ടികളുടെ അച്ഛന് മാത്രമാണ്: പൊട്ടിക്കരഞ്ഞ് ബിനീഷിന്റെ ഭാര്യ
- സഞ്ജു സാംസൺ ഈ സീസണിലെ സക്സസ്ഫുൾ താരം: തുറന്നുപറഞ്ഞ് സാക്ഷാൽ സൗരവ് ഗാംഗുലി
കോടിയേരിയുടെ കൊച്ചുമകള്‍ ഉറങ്ങിയില്ലെന്ന് പറഞ്ഞ് ഓടിയെത്തിയ ബാലാവകാശ കമ്മീഷന് എന്തുകൊണ്ട് പാലത്തായില്‍ പോയില്ല: വിമര്‍ശനവുമായി മുല്ലപ്പള്ളി
ബാലാവകാശകമ്മീഷനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കോടിയേരിയുടെ കൊച്ചുമകള്‍ ഉറങ്ങിയില്ലെന്ന് പറഞ്ഞ് ഓടിയെത്തിയ ബാലാവകാശ കമ്മീഷന് എന്തുകൊണ്ട് പാലത്തായില്‍ പോയില്ലെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോടിയേരിയുടെ വീടിനുമുന്നില്‍ കോടികളുടെ വാഹനങ്ങള്‍ കിടക്കുന്നുണ്ടെന്നും രാജാവിനെപ്പോലെയാണ് കോടിയേരിയുടെ താമസമെന്നും അദ്ദേഹം ആരോപിച്ചു.
ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നടക്കുന്നത് നാടകമാണെന്നും ഊര്‍ജസ്വലനായി ഇരിക്കുന്ന ബിനീഷിന്റെ കുഞ്ഞിനെ രക്ഷിക്കാനാണ് ബാലാവകാശകമ്മീഷന് ഓടിയെത്തിയതെന്നും അദ്ദേഹം പറഞ്ഞു.