കൗമാരക്കാരികൾക്ക് കഴിയാൻ പറ്റിയ ഇന്ത്യയിലെ ഏറ്റവും നല്ല സംസ്ഥാനം കേരളം

കൗമാരക്കാരികൾക്ക് കഴിയാൻ പറ്റിയ ഇന്ത്യയിലെ ഏറ്റവും നല്ല സംസ്ഥാനം കേരളം

Rijisha M.| Last Modified ശനി, 27 ഒക്‌ടോബര്‍ 2018 (07:49 IST)
രാജ്യത്ത് കൗമാരക്കാരായ പെൺകുട്ടികൾക്ക് കഴിയാൻ പറ്റുന്ന ഉചിതമായ സ്ഥലം കേരളമെന്ന് പഠനം. ഒന്നാം സ്ഥാനം കേരളം നേടിയപ്പോൾ രണ്ടാം സ്ഥാനം മിസോറമിനാണ്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രോജക്‌ട് നന്‍ഹി കലി, നാന്ദി ഫൗണ്ടേഷന്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവ സംയുക്തമായി നടത്തിയ സര്‍വ്വേയിലാണ് കേരളം ഒന്നാം സ്ഥാനം നേടിയത്.

അതേസമയം നഗരങ്ങളില്‍ ഒന്നാം സ്ഥാനം മുംബൈയും, രണ്ടും മൂന്നും സ്ഥാനങ്ങള്‍ കൊല്‍ക്കത്തയും ബെംഗളൂരുവും കരസ്ഥമാക്കി. ആയിരത്തോളം പേര്‍ ചേര്‍ന്നാണ് സര്‍വേ നടത്തിയത്. 600 ജില്ലകളില്‍ നിന്നും 74,000 കൗമാരക്കാരികളെയാണ് പഠന വിധേയമാക്കിയത്.

കേരളത്തില്‍ 81 ശതമാനവും പഠിക്കുന്നവരാണെന്നും അതില്‍ 96 ശതമാനം വിവാഹം കഴിക്കാത്തവരാണെന്നും 70 ശതമാനം പേര്‍ തുടര്‍ പഠനങ്ങള്‍ നടത്താന്‍ താത്പര്യപ്പെടുന്നവരാണെന്നും കണ്ടെത്തി. അതേസമയം 74 ശതമാനം പേര്‍ പഠനത്തിനുശേഷം ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നതായും 73 ശതമാനം പേര്‍ 21 വയസ്സിനു ശേഷം മാത്രം കല്ല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്നതായും പഠനം പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :