പ്രളയക്കെടുതി: സര്‍ക്കാരിനെ അഭിനന്ദിച്ച് യുഎൻ - നഷ്ടം 31000 കോടിയെന്ന് റിപ്പോര്‍ട്ട്

പ്രളയക്കെടുതി: സര്‍ക്കാരിനെ അഭിനന്ദിച്ച് യുഎൻ - നഷ്ടം 31000 കോടിയെന്ന് റിപ്പോര്‍ട്ട്

 kerala flood , UN report , flood , പിണറായി വിജയന്‍ , പ്രളയക്കെടുതി , യുഎൻ , കേരളം
ന്യൂയോര്‍ക്ക്/തിരുവനന്തപുരം| jibin| Last Modified വെള്ളി, 26 ഒക്‌ടോബര്‍ 2018 (14:40 IST)
സംസ്ഥാനത്തെ ദുരിതത്തിലാഴ്‌ത്തിയ പ്രളയക്കെടുതിയില്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ച പിണറായി വിജയന്‍ സര്‍ക്കാരിനെ അഭിനന്ദിച്ച് യുഎൻ. മികച്ച രീതിയിലാണ് രക്ഷാപ്രവര്‍ത്തനം നടന്നതെന്ന് ഐക്യരാഷ്ട്ര സംഘടനാ വ്യക്തമാക്കി.

പ്രളയക്കെടുതിയില്‍ സംസ്ഥാനത്തിനു 31000 കോടിയുടെ നഷ്‌ടമുണ്ടായെന്നും
പഠനസമിതി മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. വിവിധ മേഖലകളിലായിട്ടാണ് ഇത്രയും നാശനഷ്‌ടങ്ങള്‍ സംഭവിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.

10,046 കോടിയുടെ നാശനഷ്ടം സംഭവിച്ച ഗതാഗത മേഖലക്കാണ് ഏറ്റവും കൂടുതല്‍ തിരിച്ചടിയുണ്ടായതെന്നും യുഎൻ
പഠനസമിതി പറഞ്ഞു.

കേരള പുനർനിർമ്മാണത്തിന് അന്താരാഷ്ട്രാ തലത്തിൽ മികച്ച സാങ്കേതിക വിദ്യ ഉറപ്പാക്കാൻ സഹായിക്കുമെന്ന് യുഎൻ റസിഡൻറ് കോർഡിനേറ്റർ യൂറി അഫാനിസീവ് കേരളത്തിനു ഉറപ്പ് നൽകി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :