ഹയർസെക്കൻഡറി പരീക്ഷഫലം പ്രഖ്യാപിച്ചു, 82.95 ശതമാനം വിജയം

അഭിറാം മനോഹർ| Last Modified വ്യാഴം, 25 മെയ് 2023 (16:04 IST)
കേരളത്തില്‍ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. പ്ലസ് ടു പരീക്ഷയില്‍ 82.95% പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. മുന്‍ വര്‍ഷം 83.87 ശതമാനം വിദ്യാര്‍ഥികളാണ് വിജയിച്ചത്. കഴിഞ്ഞ വര്‍ഷത്തില്‍ നിന്ന് വിജയശതമാനത്തില്‍ 0.92% കുറവാണ് ഇത്തവണ ഉണ്ടായത്. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് പ്ലസ് ടു ഫലം പ്രഖ്യാപിച്ചത്. 78.39% ആണ് വിഎച്ച്എസ്ഇയുടെ വിജയശതമാനം.

സയന്‍സ് ഐച്ഛികവിഷയമായെടുത്തവരില്‍ 87.31 ശതമാനവും കൊമേഴ്‌സില്‍ 82.75ഉം ഹ്യുമാനിറ്റീസില്‍ 71.93 ശതമാനം വിജയവുമാണ് ഇത്തവണ ഉണ്ടായത്. 2028 സ്‌കൂളുകളിലായി റെഗുലര്‍ വിഭാഗത്തില്‍ ആകെ 3,76,135 പേരാണ് പരീക്ഷയെഴുതിയത്. ഇതില്‍ 3,12,005 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. പരീക്ഷാഫലം 4 മണി മുതല്‍ താഴെ നല്‍കുന്ന വെബ്‌സൈറ്റുകളിലും മൊബൈല്‍ ആപ്പുകളിലും ലഭ്യമാകും.

വെബ്‌സൈറ്റുകൾ

www.keralaresults.nic.in
www.prd.kerala.gov.in
www.result.kerala.gov.in
www.examresults.kerala.gov.in
www.results.kite.kerala.gov.in

ആപ്പുകൾ

SAPHALAM
PRD Live
iExams-Kerala
































































































































ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :