കോവിഡാനന്തര ചികിത്സയ്ക്ക് സര്‍ക്കാര്‍ പണം വാങ്ങുന്നതിനെതിരെ ഹൈക്കോടതി

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 22 സെപ്‌റ്റംബര്‍ 2021 (15:54 IST)
കോവിഡാനന്തര ചികിത്സയ്ക്ക് ആശുപത്രികളില്‍ സര്‍ക്കാര്‍ പണം ഈടാക്കുന്നതിനെതിരെ ഹൈക്കോടതി. കോവിഡ് നെഗറ്റീവ് ആയ ദിവസം മുതല്‍ പണം നല്‍കണമെന്ന ഉത്തരവില്‍ വ്യക്തത വരുത്തണം. കോവിഡ് ബാധിച്ച് 30 ദിവസം കഴിഞ്ഞുള്ള മരണം കോവിഡ് മരണമായി കണക്കാക്കുന്നുണ്ടെന്ന് കോടതി പറഞ്ഞു. കോവിഡ് ചികിത്സാ നിരക്കുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്.

എപിഎല്‍ വിഭാഗത്തിന് ദിവസം 750 രൂപമുതല്‍ 2000രൂപവരെ കിടക്കയ്ക്ക് ഈടാക്കാനായിരുന്നു സര്‍ക്കാര്‍ ഉത്തരവ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :