കൈവിട്ടുപോയാൽ വലിയ വിലകൊടുക്കേണ്ടിവരും: കൊവിഡിനെ നിസാരമായി കാണരുതെന്ന് ആരോഗ്യമന്ത്രി

വെബ്ദുനിയ ലേഖകൻ| Last Updated: ഞായര്‍, 27 സെപ്‌റ്റംബര്‍ 2020 (12:33 IST)
തിരുവനന്തപുരം: കൊവിഡ് 19 വ്യാപനത്തെ നിസാരമായി കാണരുത് എന്നും കൈവിട്ടുപോയാൽ കേരളം വലിയ വിലകൊടുക്കേണ്ടിവരും എന്നും ആരോഗ്യമന്ത്രി കെകെ ശൈലജ. കൊവിഡിനെതിരെ വാക്സിൻ കണ്ടെത്തുന്നതുവരെ ഈ വെല്ലുവിളി തുടരും എന്നും കൊവിഡ് വ്യാപനത്തിന്റെ ഗ്രാഫ് കുറച്ചുകൊണ്ടുവരാനാണ് സർക്കാർ ശ്രമിയ്ക്കുന്നത് എന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗമാണ് ലോകത്ത് നടക്കുന്നത്. പല രാജ്യങ്ങളും വീണ്ടു, ലോക്‌ഡൗണിലേയ്ക്ക് കടന്നിരിയ്ക്കുന്നു. വാക്സിൻ കണ്ടെത്തുന്നതുവരെ ഈ വെല്ലുവിളീ തുടരും. കേരളത്തില്‍ മരണ നിരക്കിന്റെ കാര്യത്തില്‍ ഭീതിതമായ അവസ്ഥയില്ല. എന്നാല്‍ അശ്രദ്ധ കാണിച്ചാല്‍ തൊട്ടടുത്ത സംസ്ഥാനത്തിന്റെ അവസ്ഥയിലേക്ക്​കേരളവും എത്തിച്ചേരും. കോവിഡിന്റെ കാര്യത്തില്‍ കേരളത്തിന്​മാത്രമായി ചില ഭയങ്ങളുണ്ട്​. പ്രായമുള്ളവരുടെ എണ്ണമാണ്​അതിൽ പ്രധാനം.

ലോകത്തില്‍ തന്നെ പ്രായമേറിയവര്‍ കൂടുതലുള്ള പ്രദേശങ്ങളിൽ ഒന്നാണ്​കേരളം. രാജ്യത്ത്​ഏറ്റവും കൂടുതല്‍ മുതിര്‍ന്ന പൗരന്‍മാരുള്ളതും കേരളത്തിലാണ്. 72 ശതമാനം മരണവും 60 വയസിനു മുകളിലുള്ളവരാണ്. എന്നാല്‍ ചെറുപ്പക്കാര്‍ കോവിഡ്​ബാധിച്ച്‌​മരിക്കില്ലെന്ന ചിന്ത ചിലര്‍ക്കുണ്ട്. ചിലർ ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങളെ മറികടന്ന് ഇറങ്ങി നടക്കുകയാണ്. മരിച്ചവരില്‍ 28 ശതമാനവും ചെറുപ്പക്കാരാണ്.​ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള സംസ്ഥാനമാണ് കേരളമെന്നതാണ്​മറ്റൊരു പ്രശ്നം എന്നും ആരോഗ്യമന്ത്രി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :