രാജ്യത്ത് കൊവിഡ് ബാധിതർ 60 ലക്ഷത്തിലേയ്ക്: 24 മണിക്കൂറിനിടെ 88,600 പേർക്ക് രോഗബാധ

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 27 സെപ്‌റ്റംബര്‍ 2020 (10:02 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 88,600 പുതിയ കൊവിഡ് പൊസിറ്റീവ് കേസുകൾ. ഇതോടെ രാജ്യത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷത്തോട് അടുക്കുകയാണ്. 59,92,533 പേർക്കാണ് ഇന്ത്യയിൽ ആകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഉയർന്ന പ്രതിദിന കൊവിഡ് നിരക്കാണ് രാജ്യത്ത് തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നത്.

ഇന്നലെ മാത്രം 1,124 പേർ മരണപ്പെട്ടു, കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 94,503 ആയി ഉയർന്നു. 49,41,628 പേർ രാജ്യത്ത് കൊവിഡിൽനിന്നും രോഗമുക്തി നേടി എന്നത് ആശ്വാസകരമാണ്. 9,56,402 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 9,87,861 സാംപിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധനയ്ക്ക് വിധേയമാക്കിയത്. 7,12,57,836 സാംപിളുകളാണ് ഇന്ത്യയിൽ ഇതുവരെ ടെസ്റ്റ് ചെയ്തത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :